മു​ക്ക​ത്ത് മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്കം
Thursday, May 16, 2024 4:59 AM IST
മു​ക്കം: മ​ഴ​യെ​ത്തും മു​മ്പേ മാ​ലി​ന്യ​മു​ക്ത​മാ​ക്കാം എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി മു​ക്കം ന​ഗ​ര​സ​ഭാ ന​ട​ത്തു​ന്ന മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു നി​ർ​വ​ഹി​ച്ചു.

പ​ത്തൊ​ൻ​പ​താം തീ​യ​തി​ക്കു​ള്ളി​ൽ വാ​ർ​ഡ് ശു​ചി​ത്വ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ന്‍ ഡി​വി​ഷ​നു​ക​ളി​ലും പൊ​തു​യി​ട​ങ്ങ​ളും മ​റ്റും വൃ​ത്തി​യാ​ക്കാ​നും മാ​ലി​ന്യം പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യാ​നും, മ​ഞ്ഞ​പ്പി​ത്തം ഡെ​ങ്കി​പ്പ​നി മു​ത​ലാ​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​നും, ജ​ല​സ്രോ​ത​സു​ക​ൾ ശു​ചീ​ക​രി​ക്കു​വാ​നും ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഡ്രൈ​ഡേ ആ​ച​രി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന മു​നി​സി​പ്പ​ല്‍​ത​ല യോ​ഗം ചെ​യ​ര്‍​മാ​ന്‍ പി.​ടി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്ര​ജി​ത പ്ര​ദീ​പ് അ​ധ്യ​ക്ഷ​യാ​യി.