കാ​ടു​ക​ളി​ൽ യൂ​ക്കാ​ലി​പ്റ്റ്സ് ന​ട്ടു​പി​ടി​പ്പി​ക്ക​രു​തെ​ന്ന്
Sunday, May 19, 2024 5:18 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ കാ​ടു​ക​ളി​ൽ കേ​ര​ള വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 500 ഹെ​ക്ട​റി​ല​ധി​ക​മു​ള്ള ഭൂ​മി​യി​ൽ യൂ​ക്കാ​ലി​പ്റ്റ്സ് ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​നു​മ​തി ഉ​ട​ൻ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ഗ്രീ​ൻ മു​വ്മെ​ന്‍റ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ കാ​ടു​ക​ളി​ൽ യു​ക്കാ​ലി​പ്റ്റ്സ്, സെ​ന്ന, അ​ക്കേ​ഷ്യ തു​ട​ങ്ങി​യ അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ൾ പി​ടി​മു​റു​ക്കി​യ​ത് മൂ​ലം ജ​ല​ല​ഭ്യ​ത​യും ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ സ​സ്യ​ങ്ങ​ളും ഫ​ല​ങ്ങ​ളും ശോ​ഷി​ച്ചി​രി​ക്ക​യാ​ണ്. ഇ​തും വ​ന്യ​ജീ​വി ശ​ല്യം വ​ർ​ധി​ച്ചു വ​രു​ന്ന​തി​ന് നി​ദാ​ന​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.​
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. രാ​ജ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ശ​ബ​രി​മു​ണ്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.