നാ​ടു​കാ​ണി​യി​ൽ അ​ഗ്നി-​ ര​ക്ഷാ​സേ​നയുടെ​ ക്യാ​ന്പ് ആ​രം​ഭി​ച്ചു
Thursday, May 23, 2024 6:03 AM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ നാ​ടു​കാ​ണി​യി​ൽ അ​ഗ്നി-​ര​ക്ഷാ​സേ​ന​യു​ടെ പ്ര​ത്യേ​ക ക്യാ​ന്പ് ആ​രം​ഭി​ച്ചു. നീ​ല​ഗി​രി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് താ​ത്ക്കാ​ലി​ക ക്യാ​ന്പ് തു​റ​ന്ന​ത്.

ദു​ര​ന്ത നി​വാ​ര​ണം വേ​ഗ​ത്തി​ൽ ന​ട​ത്തു​ന്ന​തി​ന് ക്യാ​ന്പി​ൽ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. രൂ​ക്ഷ​മാ​യ മ​ഴ​ക്കെ​ടു​തി ഉ​ണ്ടാ​കാ​നി​ട​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ഗ്നി-​ര​ക്ഷാ​സേ​ന നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.