ചെറുപുഴ: പഠനപരിമിതിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതിയ്ക്ക് ചെറുപുഴ പഞ്ചായത്തിൽ തുടക്കമായി. ജനറൽ എഡ്യുക്കേഷൻ അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. റെജി പുളിക്കൽ, എം. ബാലകൃഷ്ണൻ, കെ.കെ. ജോയി, സിബി എം. തോമസ്, കെ.ഡി. പ്രവീൺ, ഇ.ബി. ബൈജു, സി. ഭക്തദാസ്, ടി.കെ. രാമചന്ദ്രൻ, ആർ.സി. ഗോപൻ, പവിത്രൻ മണാട്ട്, ടി.പി. അശോകൻ, എം.വി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ക്ലാസിന് സി. ഭക്തദാസ്, പ്രഫ. ടി.കെ. ജയരാജ്, ഇ.ജി. സുരേഷ്, സുഭാഷ് ഇടവരമ്പ, ഇ. സൗമ്യ, എം. ഷിബിലി എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാഴക്കുണ്ടം ഗവ. എൽ.പി. സ്കൂൾ പ്രധാനാധ്യാപകൻ വി. ഉണ്ണിക്കണ്ണൻ അധ്യക്ഷത വഹിച്ചു. സി.കെ. രാധാകൃഷ്ണൻ, പി.എൻ. ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.