ബാ​റി​ൽ ക​ള്ള​നോ​ട്ട് ന​ൽ​കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, May 9, 2024 7:10 AM IST
ക​ണ്ണൂ​ർ: ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ച്ച​തി​നു ശേ​ഷം ബി​ല്ല​ട​ക്കാ​ൻ ക​ള്ള​നോ​ട്ട് ന​ൽ​കി​യ പ്ര​വാ​സി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി ഷി​ജു(36)​വി​നെ​യാ​ണ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ന​ഗ​ര​ത്തി​ലെ ഒ​രു ബാ​റി​ലെ​ത്തി മ​ദ്യ​പി​ച്ച​തി​ന് ശേ​ഷം ബി​ൽ തു​ക​യാ​യ 2562 രൂ​പ​യി​ൽ അ​ഞ്ഞൂ​റ് രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ ബി​ൽ ഫോ​ൾ​ഡ​റി​ന​ക​ത്ത് വ​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സം​ശ​യ​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നോ​ട്ടു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

തു​ട​ർ​ന്ന് ബാ​ർ അ​ധി​കൃ​ത​ർ ടൗ​ൺ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​നു കു​ര്യ​ൻ മാ​ത്യു​വി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൊ​ട്ട​ടു​ത്തു​ള്ള മ​റ്റൊ​രു ബാ​റി​നു സ​മീ​പം വ​ച്ചാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്.

പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളി​ൽ നി​ന്നും 500 രൂ​പ​യു​ടെ അ​ഞ്ചു ക​ള്ള​നോ​ട്ടു​ക​ളും ക​ണ്ടെ​ത്തി. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ൽ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ക​ള്ള​നോ​ട്ട് വി​ത​ര​ണ സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മ​ന്ന് ക​ണ്ണൂ​ർ എ​സി​പി സി​ബി ടോം ​പ​റ​ഞ്ഞു. ചി​കി​ത്സാ​ർ​ഥം നാ​ട്ടി​ലെ​ത്തി​യ പ്ര​തി അ​ടു​ത്ത ദി​വ​സം തി​രി​ച്ചു പോ​കാ​നി​രി​ക്കെ​യാ​ണ് ക​ള്ള​നോ​ട്ട് സ​ഹി​തം പി​ടി​യി​ലാ​കു​ന്ന​ത്.