പ​ട്ടാ​പ്പ​ക​ൽ വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല ക​വ​ർ​ന്നു; പ്ര​തി​ക​ൾ പി​ടി​യി​ൽ
Thursday, May 9, 2024 7:10 AM IST
പ​ഴ​യ​ങ്ങാ​ടി: ചെ​റു​കു​ന്ന് താ​വം ദാ​ലി​ൽ താ​ഴ​ത്തി​ട​ത്ത് ക്ഷേ​ത്ര​ത്തി​ന് റോ​ഡി​ൽ വ​ച്ച് ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടം​ഗ​സം​ഘം വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ചെ​റു​കു​ന്ന് കെ.​ക​ണ്ണ​പു​ര​ത്തെ കെ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ (32) ഇ​രി​ണാ​വ് യോ​ഗ​ശാ​ലയിലെ വാ​സി​ൽ (31) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണ​പു​രം സി.​ഐ. കെ. ​സു​ഷീ​ർ സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​റു​കു​ന്ന് താ​വ​ത്തെ സു​മ​തി വേ​ണു​ഗോ​പാ​ല​ന്‍റെ ര​ണ്ടു പ​വ​ൻ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​നു സ​മീ​പ​ത്തെ റോ​ഡ് അ​രി​കി​ൽ വ​ച്ച് വ​ഴി ചോ​ദി​ച്ച് എ​ത്തി​യ ര​ണ്ടു​പേ​രാ​ണ് മാ​ല ക​വ​ർ​ന്ന​ത്. ബൈ​ക്കി​ന്‍റെ പി​റ​കു​വ​ശ​ത്ത് ഇ​രു​ന്ന ആ​ളാ​ണ് സ​ത്രീ​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.

സു​മ​തി ബ​ഹ​ളം വ​ച്ച​തി​ന് തു​ട​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ ഉ​ട​ൻ ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ക​ണ്ണ​പു​രം പോ​ലീ​സ് ഇ​തി​ന് സ​മീ​പ​മു​ള്ള സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​തി​ൽ ഇ​തു​വ​ഴി പോ​യ വാ​ഹ​നം തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശേ​ന​യി​ൽ താ​വ​ത്തെ സ​ഹാ​റാ മോ​ട്ടേ​ഴ്സി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട നി​ല​യി​ൽ ബൈ​ക്ക് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം വാ​ഹ​നം എ​ടു​ക്കാ​ൻ എ​ത്തി​യ​വ​രെ നാ​ട്ടു​കാ​രും ക​ണ്ണ​പു​രം പോ​ലി​സും ചേ​ർ​ന്ന് കി​ഴ്പെ​ടു​ത്തു​ക​യാ​യി​രി​ന്നു. ഇ​തി​നി​ട​യി​ൽ പ്ര​തി​ക​ൾ മാല ക​ണ്ണൂ​രി​ലെ ജ്വ​ല്ല​റി​യി​ൽ വി​റ്റി​രു​ന്നു. പ്ര​തി​ക​ളെ ഇ​ന്ന് ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.