സ്കൂ​ട്ട​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു, കേ​ബി​ളി​ൽ കു​ടു​ങ്ങി യാ​ത്രി​ക ര​ക്ഷ​പ്പെ​ട്ടു
Friday, May 10, 2024 1:34 AM IST
ഉ​ളി​ക്ക​ൽ:‌‌ സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത ക​ലു​ങ്കി​ൽ നി​ന്നു തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ സ്കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക് ര​ക്ഷ​യ​ായി കേ​ബി​ൾ. സ്കൂ​ട്ട​ർ താ​ഴ്ച​യി​ലേ​ക്ക് വീ​ണെ​ങ്കി​ലും യാ​ത്രി​ക തെ​റി​ച്ച് കേ​ബി​ളി​ൽ കു​ടു​ങ്ങി​യ​തി​നാ​ൽ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

അ​റ​ബി ച​പ്പും​ക​രി റോ​ഡി​ലെ ക​ലു​ങ്കി​ലാ​ണ് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ തോ​ട്ടി​ലേ​ക്ക് വീ​ണ​ത്. യാ​ത്ര​ക്കാ​രി​യാ​യ കൂ​റ്റം​പ്ലാ​വി​ലെ ഷൈ​ജു​വി​ന്‍റെ മ​ക​ൾ ആ​തി​ര​യാ​ണ് കേ​ബ​ളി​ൽ കു​ട​ങ്ങി​ക്കി​ട​ന്ന​തി​നാ​ൽ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​ത്തെ വീ​ട്ടു​കാ​രാ​ണ് കേ​ബ​ളി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​തി​ര​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ക​ലു​ങ്കി​ന് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ൻ പ​ല ത​വ​ണ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ര​ക്ഷ​ണ ഭി​ത്തി​ക്ക് പ​ക​രം മ​ര​ക്ക​ന്പു​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ 100 ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന പാ​ത​യാ​ണി​ത്.