സ​മ​രം പി​ൻ​വ​ലി​ച്ചെ​ങ്കി​ലും വി​മാ​ന സ​ർ​വീ​സ് ഭാ​ഗി​കം
Saturday, May 11, 2024 1:29 AM IST
മ​ട്ട​ന്നൂ​ർ: ജീ​വ​ന​ക്കാ​രു​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും എ​യ​ർ​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് സ​ർ​വീ​സു​ക​ൾ ക​ണ്ണൂ​രി​ൽ പൂ​ർ​ണ​മാ​യും പു​ന​രാ​രം​ഭി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള പ​ത്തു സ​ർ​വീ​സു​ക​ളി​ൽ എ​ട്ട് സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

പു​ല​ർ​ച്ചെ മു​ത​ൽ ഉ​ച്ച വ​രെ​യു​ള്ള ദു​ബാ​യ്, അ​ബു​ദാ​ബി, ഷാ​ർ​ജ, ദ​മാം, മ​സ്‌​ക​റ്റ്, റി​യാ​ദ്, റാ​സ​ൽ​ഖൈ​മ, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. എ​ന്നാ​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ഷാ​ർ​ജ​യി​ലേ​ക്കും രാ​ത്രി എ​ട്ടി​ന് ദു​ബാ​യി​ലേ​ക്കു​മു​ള്ള സ​ർ​വീ​സു​ക​ൾ ന​ട​ത്തി.

അ​ഞ്ചി​ട​ങ്ങ​ളി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ർ​വീ​സും റ​ദ്ദാ​ക്കി. പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​വും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​മാ​ണ് സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ച​ത്. 13 ഓ​ടെ മാ​ത്ര​മേ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​തോ​തി​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നാ​ണ് എ​യ​ർ​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.
ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ വി​മാ​ന​ക്ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന വി​വ​രം മു​ൻ​കൂ​ട്ടി അ​റി​യി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ഇ​ന്ന​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നി​ല്ല.