ഫു​ൾ എ ​പ്ല​സ് നേ​ട്ട​വു​മാ​യി ര​ണ്ട് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ
Saturday, May 11, 2024 1:29 AM IST
വാ​യാ​ട്ടു​പ​റ​മ്പ്: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി ര​ണ്ട് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ. വാ​യാ​ട്ടുപ​റ​ന്പ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൽ​വി​ൻ ജോ​ൺ റോ​യ്-​എ​യ്ഡ​ൻ സി​റ​യ​ക് റോ​യ്, ഡോ​ണ ജോ​ഷി-​ഡി​യോ​ണ ജോ​ഷി എ​ന്നീ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​ണ് സ്കൂ​ളി​നും നാ​ടി​നും അ​ഭി​മാ​ന​മാ​യി മാ​റി​യ​ത്.

പ‍​ഠ​ന​ത്തോ​ടൊ​പ്പം കാ​യി​ക മേ​ഖ​ല​യി​ലും ത​ങ്ങ​ളു​ടേ​താ​യ ക​ഴി​വു​ക​ൾ നാ​ലു​പേ​രും തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ആ​ൽ​വി​ൻ-എ​യ്ഡ​ൻ സ​ഹോ​ദ​ര​ങ്ങ​ൾ അ​ത്‌​ല​റ്റി​ക്സി​ൽ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഡോ​ണ ആ​ട്യ-​പാ​ട്യ ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും ഡി​യോ​ണ സം​സ്ഥാ​ന വ​ടം​വ​ലി​യി​ൽ സ്വ​ർ​ണ​ ജേ​താ​വു​മാ​ണ്. നീ​ന്ത​ലി​ൽ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഉ​ദ​യ​ഗി​രി​യി​ലെ പ​ഴ​യ പു​ര​യി​ൽ ജോ​ഷി മാ​ത്യു-ഡെ​സി ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഡോ​ണ​യും ഡി​യോ​ണ​യും. കാ​രി​ക്കു​ള​ത്തി​ൽ റോ​യ്- ലി​റ്റി​ൽ​ഡ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ആ​ൽ​വി​നും എ​യ്ഡ​നും.