സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, May 14, 2024 7:43 AM IST
ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ​ച്ച​ക്കൊ​ടി. ഇ​രി​ക്കൂ​ർ -ബ്ലാ​ത്തൂ​ർ റോ​ഡി​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്താ​ണ് ഓ​ഫീ​സി​ന് സ്ഥ​ലം അ​നു​വ​ദി​ച്ച​ത്.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​കെ.​ഗി​രീ​ഷ് മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ഥ​മി​ക സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി.

ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് രാ​ജേ​ഷ് ബാ​ബു, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള ഹാ​ജി, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ എം.​പി. ജ​ലീ​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​റീ​ന ,മു​ഖ്യാ​ധ്യാ​പി​ക വി.​സി. ശൈ​ല​ജ, കെ.​എ. മു​ജീ​ബു​ള്ള, ആ​ർ.​കെ. ഹ​രീ​ന്ദ്ര​നാ​ഥ​ൻ, പി.​എ. നി​സാ​ർ, നി​ഷാ​ന്ത് ന​ന്ദി​നി ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.