ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​ർ​ന്നു വീ​ണു: ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം
Wednesday, May 15, 2024 12:57 AM IST
മാ​ഹി: ചാ​ല​ക്ക​ര പോ​ന്ത​യാ​ട്ട് റോ​ഡി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​ർ​ന്നു വീ​ണ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ആ​യു​ർ​വേ​ദ ഡോ​ക്ട​ർ ത​മ്പാ​ന്‍റെ വീ​ട്ടി​ന​ടു​ത്ത് സ്ഥാ​പി​ച്ച 110 കെ.​വി. ട്രാ​ൻ​സ്ഫോ​ർ​മ​റാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ക​ർ​ന്നു വീ​ണ ട്രാ​ൻ​സ്ഫോ​ർ തൊ​ട്ട​ടു​ത്ത തെ​ങ്ങി​ൽ ത​ങ്ങി നി​ന്ന​തി​നാ​ൽ വീ​ട്ടി​ലേ​ക്ക് വീ​ഴു​ന്ന​ത് ഒ​ഴി​വാ​യി. അ​ല്ലെ​ങ്കി​ൽ അ​ത് വ​ൻ ദു​ര​ന്ത​ത്തി​ന് വ​ഴി​വ​യ്ക്കു​മാ​യി​രു​ന്നു. ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ അ​ടി​ഭാ​ഗം പൂ​ർ​ണ​മാ​യി തു​രു​മ്പെ​ടു​ത്തി​രു​ന്നു. പ​ല​വ​ട്ടം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.