കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ മ​യ​ക്കുമ​രു​ന്നു വേ​ട്ട; ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Thursday, May 23, 2024 12:44 AM IST
ത​ളി​പ്പ​റ​മ്പ്: കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ലെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മൈ​സൂ​രി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് വ​രു​ന്ന ക​ർ​ണാ​ട​ക ബ​സി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളി​ൽ നി​ന്നും 9.2 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ അ​ൽ​ത്താ​ഫ് (21), ഷ​മ്മ​സ് (21) എ​ന്നി​വ​രെയാ​ണ് പി​ടി​കൂ​ടി​യ​ത്.

പ​രി​ശോ​ധ​നാ സംഘത്തിൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​സാ​ർ, ഒ.​ അ​ഷ്റ​ഫ് മ​ല​പ്പ​ട്ടം, കെ.​ ര​ത്നാ​ക​ര​ൻ, കെ.​കെ. ഷാ​ജി, ഗ്രേഡ്​ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ദീ​പ്കു​മാ​ർ, ഹ​രി​കൃ​ഷ്ണ​ൻ. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യ കെ.​എ. മ​ജീ​ദ്, എം. ​ക​ലേ​ഷ്, ഡ്രൈ​വ​ർ ജു​നി​ഷ് കു​മാ​ർ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.