സൗ​ജ​ന്യ ക​ണ്ണ​ട വി​ത​ര​ണം ന​ട​ത്തി
Thursday, May 9, 2024 11:06 PM IST
പാ​രി​പ്പ​ള്ളി : ക​ല്ലു​വാ​തു​ക്ക​ൽ അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് 130 നേ​ത്ര​രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ക​ണ്ണ​ട വി​ത​ര​ണം ന​ട​ത്തി. പാ​രി​പ്പ​ള്ളി ക​മ്യൂ​ണി​റ്റി ഹാ​ൾ, പ​ക​ൽ​ക്കു​റി മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, ഊ​ഴാ​യ്ക്കോ​ട് ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ന​ട​ത്തി​യ സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് ക​ണ്ണ​ട സ​മ്മാ​നി​ച്ച​ത്.

ശാ​സ്താംകോ​ട്ട​ എംടിഎംഎം ​ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പു​ക​ൾ ന​ട​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി കൊ​ടു​ത്തു.

ട്ര​സ്റ്റി​ന്‍റെ സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ മാ​സം തോ​റും ന​ട​ത്തി​വ​രു​ന്ന​ത്.

പാ​രി​പ്പ​ള്ളി അ​മ്മ കെ​ട്ടി​ട​ത്തി​ൽ ന​ട​ന്ന ക​ണ്ണ​ട വി​ത​ര​ണം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സെ​ക്ര​ട്ട​റി എം.​എ. സ​ത്താ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​എ​സ്.​സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ കു​റു​പ്പ്, ക​ബീ​ർ പാ​രി​പ്പ​ള്ളി, വേ​ണു സി ​കി​ഴ​ക്കനേ​ല, സി​ന്ധു ശ്രീ​കു​മാ​ർ, ല​ത തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.