ജീ​വി​ത​ത്തോ​ ട് പൊ​രു​തു​ന്ന അ​മ്മ​യ്ക്ക് ശ്രീ​നാ​ഥി​ന്‍റെ എ​പ്ല​സ് വി​ജ​യം
Sunday, May 12, 2024 5:56 AM IST
ചാ​ത്ത​ന്നൂ​ർ : ജീ​വി​ത​ത്തോ​ട് പൊ​രു​തി തോ​ല്ക്കാ​ൻ മ​ന​സി​ല്ലാ​തെ, ത​ള​രാത്ത ഴാ​ത്ത അ​മ്മ​യ്ക്ക് കൂ​ട്ടാ​കാ​ൻ എ​സ്.ശ്രീ​നാ​ഥി​ന്‍റെ​വിജയതിളക്കം. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ട്ടമാണ് അമ്മയ്ക്ക് ആഹ്ലാദം പകരുന്നത്. ജീ​വി​ത പ്രാ​രാ​ബ്ധ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും മറന്ന് ​അ​മ്മ​യ്ക്ക് ത​ണ​ലാ​കാ​ൻ ശ്രീ​നാ​ഥി​ന്‍റെ മു​ന്നേ​റ്റം.

ചാ​ത്ത​ന്നൂ​ർ​താ​ഴം ച​രു​വി​ള വീ​ട്ടി​ൽ എ​സ്. ജി​ജി​യെ ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ലാ​ണ് ക​ല്യാ​ണം ക​ഴി​ച്ച് അ​യ​ച്ച​ത് . ജീ​വി​ച്ചു കൊ​തി തീ​രും മു​ൻ​പ് ഭ​ർ​ത്താ​വ് ശ്രീ​ധ​ർ ​മ​രി​ക്കു​ക​യും ജി​ജി പ​റ​ക്ക​മു​റ്റാ​ത്ത മ​ക്ക​ളു​മാ​യി ചാ​ത്ത​ന്നൂ​രി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ക​യും ചെ​യ്തു .

താ​ഴ​ത്ത് ചേ​രി​യി​ലെ ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ എ​ത്തി കു​ടും​ബ​വീ​ട്ടി​ൽ അ​മ്മ​യ്ക്ക് ഒ​പ്പം താ​മ​സ​മാ​ക്കി​യ എ​സ്. ജി​ജി ചാ​ത്ത​ന്നൂ​രി​ലെ ബേ​ക്ക​റി ക​ട​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്.
മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ആ​ണ് ശ്രീ​നാ​ഥും മൂ​ത്ത സ​ഹോ​ദ​രി​യും ചാ​ത്ത​ന്നൂ​ർ എ​ത്തു​ന്ന​ത് .ത​മി​ഴ് അ​ല്ലാ​തെ ഒ​രു ഭാ​ഷ​യും വ​ശ​മി​ല്ലാ​ത്ത ഇ​രു​വ​രും മ​ല​യാ​ളം എ​ഴു​താ​നും വാ​യി​ക്കാ​നും പ​ഠി​ച്ചു കൊ​ണ്ട് അ​മ്മ​യ്ക്ക് കി​ട്ടു​ന്ന തു​ച്ഛ​മാ​യ ശ​മ്പ​ള​ത്തി​ൽ പ​ട്ടി​ണി​യോ​ട് മ​ല്ലി​ട്ട് പ​ഠ​നം മാ​ത്രം കൈ​മു​ത​ലാ​ക്കി അ​മ്മ​യു​ടെ ബു​ദ്ധി​മു​ട്ടി​ന് ഒ​പ്പം അ​മ്മ​യ്ക്ക് താ​ങ്ങാ​യി നി​ന്ന് ഇ​പ്പോ​ൾ എ​സ്. ശ്രീ​നാ​ഥ് പ​ത്താം ക്ലാ​സി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി അ​മ്മ​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്നു ന​ൽ​കി.

ജീ​വി​ത​വി​ജ​യ​ത്തി​ന്‍റെ മു​ത​ൽ​കൂ​ട്ടാ​കു​ന്ന പ​ത്താം ക്ലാ​സി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​മാ​ണ് ശ്രീ​നാ​ഥ് നേ​ടി​യി​രി​ക്കു​ന്ന​ത് .സ​ഹോ​ദ​രി എ​സ്.ശ്രീ​ന പ്ല​സ് ടു ​വി​ദ്യാ​ർ​ഥിനി​യാ​ണ്. ചാ​ത്ത​ന്നൂ​ർ ഗ​വ.ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലാ​ണ് ശ്രീ​നാ​ഥ് പ​ഠി​ച്ച​ത് .

മ​ല​യാ​ള​ത്തോ​ടൊ​പ്പം ത​മി​ഴ് എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യാ​വു​ന്ന ശ്രീ​നാ​ഥി​ന്‌ ഇ​പ്പോ​ൾ ഹി​ന്ദി​യും ഇം​ഗ്ളീ​ഷും എ​ല്ലാം വ​ശ​മാ​ണ് .പ്ല​സ് ടു​വി​ന് സ​യ​ൻ​സ് എ​ടു​ത്തു പ​ഠി​ക്ക​ണ​മെ​ന്നാ​ണ് ശ്രീ​നാ​ഥി​ന്‍റെ ആ​ഗ്ര​ഹം.