കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ നോ​ ൺ ടീ​ച്ചിം​ഗ് അ​സോ​ സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം
Tuesday, May 14, 2024 10:52 PM IST
കൊ​ട്ടാ​ര​ക്ക​ര:​കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ നോ​ൺ ടീ​ച്ചി​ംഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ 60 -മ​ത് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​വും സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​ന​വും 17,18 തീ​യ​തി​ക​ളി​ൽ കൊ​ട്ടാ​ര​ക്ക​ര മാ​ർ​ത്തോ​മ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും

അ​ന​ധ്യാ​പ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും മു​ന്നി​ൽ നി​ന്നി​ട്ടു​ള്ള സം​ഘ​ട​ന​യാ​ണ് കെ ​എ എ​സ് എ​ൻ ടി ​എ​സ് എ ​എ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ ആ​ദ്യ സ​ർ​വീ​സ് സം​ഘ​ട​ന​യി​ൽ ഒ​ന്നാ​യ കെ ​എ എ​സ് എ​ൻ ടി ​എ എ ​ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ വ​ജ്ര​ജൂ​ബി​ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മം മ​ന്ത്രി കെ.ബി. ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും, എം​എ​ൽഎമാ​രാ​യ പി​.എ​സ്.​സു​പാ​ൽ, കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്. ആ​ർ.​ര​മേ​ശ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി ​.ഫി​ലി​പ്പ്‌,സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​നോ​ജ് പാ​പ്പ​ച്ച​ൻ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, മു​ൻ​കാ​ല നേ​താ​ക്ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.പൊ​തു​സ​മ്മേ​ള​നം, ത​ല​മു​റ​ക​ളു​ടെ സം​ഗ​മം, വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ, യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ന്നി​വ വ​ജ്ര ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ലെ 41 വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ​പ​ങ്കെ​ടു​ക്കും, കേ​ര​ള എ​യ്ഡ്‌​ഡ് സ്കൂ​ൾ നോ​ൺ ടീ​ച്ചിം​ഗ് സ്റ്റാ​ഫ്‌ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ ഷി​നോ​ജ് പാ​പ്പ​ച്ച​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ, സാം ​സി. ജോ​ൺ, എം.എ​സ്. രാ​കേ​ഷ് കൃ​ഷ്ണ​ൻ, ന​ന്ദു.​ബി.​നാ​യ​ർ, രാ​ജേ​ഷ് കു​മാ​ർ, അ​തു​ൽ എ. ​നാ​യ​ർ എ​ന്നി​വ​ർ സ​മ്മേ​ള​ന​വി​വ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു .