ദ​ക്ഷി​ണ ഭാ​ര​ത സ​ന്യാ​സി സം​ഗ​മം 18 മു​ത​ൽ ഓ​ച്ചി​റ​യി​ൽ
Wednesday, May 15, 2024 11:14 PM IST
കൊ​ല്ലം:ദ​ക്ഷി​ണ ഭാ​ര​ത സ​ന്യാ​സി സം​ഗ​മം 18, 19 തീ​യ​തി ക​ളി​ൽ ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ‌ ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കും. ആ​ർ​ഷ ഭാ​ര​ത സ​ന്യാ​സി സ​മാ​ജ​വും വിവി​ധ ആ​ശ്ര​മ ഗു​രു പ​ര​മ്പ​ര​ക​ളും ചേ​ർ​ന്നാ​ണ് സം​ഗ​മ​വും ശി​വ​പ്ര​ഭാ​ക​ര സി​ദ്ധ​യോ​ഗീ​ശ്വ​ര ഭ​ക്ത​സമ്മേ​ള​നം ന​ട​ത്തു​ന്ന​ത്.

18ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ശി​വ​പ്ര​ഭാ​ക​ര സി​ദ്ധ​യോ​ഗീ​ശ്വ​ര ഭ​ക്ത​സ​മ്മേ​ള​നം ശ്രീ​വി​ദ്യാ​ധി​രാ​ജ സേ​വാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി അ​ഭ​യാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ശി​വ​പ്ര​ഭാ​ക​ര സി​ദ്ധ​യോ​ഗീ​ശ്വ​രാ ശ്ര​മം മ​ഠാ​ധി​പ സ​ദ്ഗു​രു ര​മാ​ദേ വി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഓ​ൾ ഇ​ന്ത്യ വീ​ര​ശൈ​വ മ​ഹാ സ​ഭ ബൊ​മ്മ​പു​രം അ​ധീ​ന​ത്തി ലെ ​ശി​വ​ബ​ലാ​യ സ്വാ​മി, കാ​യംകു​ളം ബ്ര​ഹ്മ​കു​മാ​രീ​സ് ഈ​ശ്വ രീ​യ വി​ദ്യാ​ല​യ​ത്തി​ലെ ബ്ര​ഹ്മ കു​മാ​രി ദി​ഷ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ഉ​ച്ച​യ്ക്ക് 2 30ന് ​ശി​വ പ്ര​ഭാ​ക​ര സി​ദ്ധ​യോ​ഗീ​ശ്വ​ര ഭ​ക്ത​സം​ഗ​മം ന​ട​ക്കും 4.30 മു​ത​ൽ ഭ​ജ​ൻ 19ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ദ​ക്ഷി​ണ​ഭാ​ര​ത സ​ന്യാ​സി സ​മ്മേ​ള​നം ചി​ന്മ​യ മി​ഷ​ൻ കേ​ര​ള അ​ധ്യ​ക്ഷ​ൻ സ്വാ​മി വി​വി​ക്താ​ന​ന്ദ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വാ​ഴൂ​ർ തീ​ർ​ഥ​പാ​ദ ആ​ശ്ര​മ​ത്തി​ലെ സ്വാ​മി പ്ര​ജ്‌​ഞാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ന്ദാ​ത്മാ​ന​ന്ദ ജി, ​സ്വാ​മി ഗീ​താ​ന​ന്ദ​ജി, സ്വാ​മി അ​ധ്യാ​ത്മാ​ന​ന്ദ സ​ര​സ്വ​തി, ഗു​രു​ര​ത്നം ജ്‌​ഞാ​ന​ത​പ​സ്വി, സ്വാ​മി വേ​ദാ​മൃ​താ​ന​ന്ദ​പു​രി, ബ്ര​ഹ്മ​കു​മാ​ർ അ​ര​വി​ന്ദാ​ക്ഷ​ൻ, സ്വാ​മി കൃ​ഷ്ണ​മ​യാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ, സ്വാ​മി സാ​ധു വി​നോ​ദ് കാ​സ​ർ​കോ​ട് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​യ്ക്ക് 2.30 മു​ത​ൽ ആ​ചാ​ര്യ​സ​ഭ​യും തു​ട​ർ​ന്ന് ക്ഷേ​ത്രാ​ധി​കാ​രി സം​ഗ​മ​വും ന​ട​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ന്യാ​സി സം​ഗ​മം മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും ശി​വ പ്ര​ഭാ​ക​ര സി​ദ്ധ യോ​ഗീ ശ്വ​രാ​ശ്ര​മം മ​ഠാ​ധി​പ സ​ദ്ഗു​രു ര​മാ​ദേ​വി അ​മ്മ, സ​ന്യാ​സി സം​ഗ​മം ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​വീ​ൺ ശ​ർ​മ്മ, ചീ​ഫ് കോ​ഡി​നേ​റ്റ​ർ ഡോ.​പ്ര​സ​ന്ന​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ സു​നി​ത ഹ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ റ​ജി​സ്‌​റ്റ​ർ ചെ​യ്യ​ണം. 9446193734.