തൃ​ക്ക​രു​വ പ്രാ​ഥ​മി​ക​ാരോ​ ഗ്യ കേ​ന്ദ്ര​ത്തി​ന് എ​സ് ബി ​ഐ​യു​ടെ കൈ​ത്താ​ങ്ങ്
Thursday, May 16, 2024 11:47 PM IST
കൊ​ല്ലം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സിഎ​സ്ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൃ​ക്ക​രു​വ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു ഒ​ൻ​പ​തു ല​ക്ഷം രൂ​പ​യു​ടെ വി​വി​ധ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളും.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് തൃ​ക്ക​രു​വ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കൊ​ല്ലം മോ​ഡ്യു​ൾ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സൂ​ര്യ​നാ​രാ​യ​ൺ എം ​ബി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.​ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ​ര​സ്വ​തി രാ​മ​ച​ന്ദ്ര​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബി​ജു ജി. ​പി​ള്ള, എ​സ്ബിഐ കൊ​ല്ലം റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ എം.​മ​നോ​ജ്കു​മാ​ർ, ചീ​ഫ് മാ​നേ​ജ​ർ മ​നോ​ജ് എം ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ, വാ​ഷിം​ഗ്‌ മെ​ഷീ​ൻ, ഫ്രി​ഡ്ജ്, വീ​ൽ ചെ​യ​റു​ക​ൾ, പ്രി​ന്‍റർ, വാ​ട്ട​ർ ബെ​ഡു​ക​ൾ തു​ട​ങ്ങി​യ​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡോ​പ്ല​ർ, ഹെ​മോ​ഗ്ലോ​ബി​ൻ മീ​റ്റ​ർ, സ്റ്റേ​ഡി​യോ​മീ​റ്റ​ർ, ഗ്ളൂ​ക്കോ​മീ​റ്റ​ർ സ്ട്രി​പ്പു​ക​ൾ അ​ട​ക്കം ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം ഫാ​ർ​മ​സി മു​റി ന​വീ​ക​രി​ക്കു​ക​യും ശീ​തീ​ക​ര​ണ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.