കല്ലൂപ്പാറ: ഗവൺമെന്റ് എൽപി സ്കൂളിൽ സജ്ജീകരിച്ച പ്രീ പ്രൈമറിയുടെ ഉദ്ഘാടനം മാത്യു ടി. തോമസ് എംഎൽഎ നിർവഹിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൺ തോംസൺ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ നിർമാണ ശില്പി അഭിലാഷ് ഉണ്ണിയെയും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെംബർ രാജി പി. രാജപ്പൻ മുൻ പ്രഥമാധ്യാപകൻ സുകുമാരൻ നായരെയും ആദരിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ സി.കെ. ലതാകുമാരി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ജ്ഞാനമണി മോഹൻ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മനു ഭായ് മോഹൻ, ബെൻസി അലക്സ്, പി. ജ്യോതി, വാർഡ് മെംബർമാരായ ഗീത ശ്രീകുമാർ, റെജി ചാക്കോ, എബി മേക്കരിങ്ങാട്ട്, അന്നമ്മ പോൾ, റ്റി.റ്റി. മനു, സ്കൂൾ പ്രഥമാധ്യാപിക സുനി പി. മാത്യു, പിടിഎ പ്രസിഡന്റ് ബൈജി വർഗീസ്, എസ്എസ്കെ പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ ഡോ. ലെജു പി. തോമസ്, പ്രോഗ്രാം ഓഫീസർമാരായ എ.കെ. പ്രകാശ്, എ.പി. ജയലക്ഷ്മി, എഇഒ മഹേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.