പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജതജൂബിലിയിലും പൗരോഹിത്യ സുവർണജൂബിലിയിലും സഭയുടെയും പൊതുസമൂഹത്തിന്റെയും ആദരം.പത്തനംതിട്ട രൂപതയുടെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന ചടങ്ങുകളിൽ നിരവധിയാളുകൾ മെത്രാപ്പോലീത്തയ്ക്ക് ആശംസകൾ നേർന്നു.
രാവിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നടന്ന ദിവ്യബലിയിൽ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത മുഖ്യകാർമകിത്വം വഹിച്ചു. രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, വികാരി ജനറാൾ മോൺ.ഡോ. ഷാജി മാണികുളം, രൂപതയിലെ വൈദികർ തുടങ്ങിയവർ സഹകാർമികരായിരുന്നു.
ദേവാലയത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത, ക്നാനായ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത തുടങ്ങിയവരും ആശംസകൾ നേർന്നു.
വൈകുന്നേരം ഓമല്ലൂർ ദർശന ഓഡിറ്റോറിയത്തിൽ നടന്ന ജൂബിലി ആശംസ സമ്മേളനത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, പുനലൂർ രൂപതാധ്യക്ഷൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ക്നാനായ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർ ഗ്രീഗോറിയോസ്, കുര്യാക്കോസ് മാർ ഈവാനിയോസ്, യാക്കോബായ സഭയിലെ ഗീവർഗീസ് മാർ ബർണബാസ്, മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാർത്താണ്ഡം രൂപതാധ്യക്ഷൻ വിൻസന്റ് മാർ പൗലോസ്, ഡോ. ഏബ്രഹാം മാർ യൂലിയോസ്, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ ബർണബാസ്, പരുമല സെമിനാരി മാനേജർ കെ.വി. പോൾ റന്പാൻ, ഓർത്തഡോക്സ് സഭ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, എംഎൽഎമാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മുൻ എംഎൽഎമാരായ ജോസഫ് എം. പുതുശേരി, രാജു ഏബ്രഹാം, രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കാനെത്തിയിരുന്നു.