കെ​എ​സ്ഇ​ബി​യും അ​സം​പ്ഷ​നും ജേ​താ​ക്ക​ൾ
Friday, May 17, 2024 3:56 AM IST
തി​രു​വ​ല്ല: തേ​വേ​രി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച സെ​ന്‍റ് തോ​മ​സ് ഫ്ല​ഡ് ലി​റ്റ് ബാ​സ്‌​ക​റ്റ്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​ര​വും അ​സം​പ്ഷ​ൻ കോ​ള​ജ് ച​ങ്ങ​നാ​ശേ​രി​യും ജേ​താ​ക്ക​ളാ​യി.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കെ​എ​സ്ഇ​ബി, നി​ര​ണം സെ​ന്‍റ് തോ​മ​സ് ക്ല​ബി​നെ​യും (72 - 53) വ​നി​താ വി​ഭാ​ഗ​ത്തി​ൽ അ​സം​പ്ഷ​ൻ കോ​ള​ജ്, പാ​ലാ അ​ൽ​ഫോ​ൻ​സാ കോ​ള​ജി​നെ​യും (61 - 41) പ​രാ​ജ​യ​പ്പെ​ടു​ത്തി.

അ​സം​പ്ഷ​നി​ൽ നി​ന്നു​ള്ള ഐ​റി​ൻ എ​ൽ​സ ജോ​ണും കെ​എ​സ്ഇ​ബി​യി​ൽ നി​ന്നു​ള്ള സെ​ജി​ൻ മാ​ത്യു​വും മി​ക​ച്ച ക​ളി​ക്കാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ശ്രീ​ല​ക്ഷ്മി (അ​സം​പ്ഷ​ൻ കോ​ള​ജ്) പു​തി​യ കോ​ർ​ട്ടി​ലെ ആ​ദ്യ ബാ​സ്ക​റ്റി​ന് പ്രൈ​സ് മ​ണി നേ​ടി.

വ​നി​താ മ​ത്സ​ര​ത്തി​ൽ 22 പോ​യി​ന്‍റുമാ​യി ശ്രീ​ല​ക്ഷ്മി​യും പു​രു​ഷ സീ​നി​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ സെ​ജി​ൻ മാ​ത്യു 25 പോ​യി​​ന്‍റു​മാ​യും ടോ​പ് സ്‌​കോ​റേ​ഴ്സാ​യി.