ആ​ല​പ്പു​ഴ പ്ര​സ് ക്ല​ബ് സു​വ​ർ​ണ ജൂ​ബി​ലി; പൂ​ർ​വ​കാ​ല നേ​തൃ​സം​ഗ​മം ഇ​ന്ന്
Sunday, May 19, 2024 6:04 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ പ്ര​സ് ക്ല​ബ്ബി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങളുടെ ഭാ​ഗ​മാ​യി ഇ​ന്ന് പൂ​ർ​വ​കാ​ല സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. പ്ര​സ് ക്ല​ബ് ഹാ​ളി​ൽ പ​ക​ൽ 2.30 ന​ട​ക്കു​ന്ന സം​ഗ​മം ഗോ​വ ഗ​വ​ർ​ണ​ർ പി. ​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. എ.​എം. ആ​രി​ഫ് എം​പി പൂ​ർ​വ​കാ​ല നേ​താ​ക്ക​ളെ ആ​ദ​രി​ക്കും.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ കേ​ര​ള ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​ഷൗ​ക്ക​ത്ത്, സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജ​ൻ ബാ​ബു പാ​തി​രാ​പ്പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ക്കും. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ടി.​കെ. അ​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നീ​ഷ് പു​ന്ന​പ്ര ന​ന്ദി​യും പ​റ​യും.