പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ച​തി​ന് ക്ലിനി​ക്കി​ന് 5,000 രൂ​പ പി​ഴ
Tuesday, May 21, 2024 11:18 PM IST
ദേ​വി​കു​ള​ങ്ങ​ര: പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ച​തി​നും അ​ജൈ​വ മാ​ലി​ന്യം കൃത്യ​മാ​യി സം​സ്ക​രി​ക്കാ​ത്ത​തി​നും കെ​യ​ർ വെ​ൽ ഫാ​മി​ലി ക്ലിനി​ക്കി​ന് നോ​ട്ടീ​സും 5,000 രൂ​പ പി​ഴ​യും ന​ൽ​കി. ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ സ്ഥ​ലം പ​രി​ശോ​ധി​ച്ച്, നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ സ്ക്വാ​ഡ് പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യവി​ഭാ​ഗ​ത്തി​ന് നി​ർ​ദേശം ന​ൽ​കി.

സ്ക്വാ​ഡ് ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യി​ലെ എംസിഎ​ഫ്, ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ണി​ജ്യകേ​ന്ദ്ര​ങ്ങ​ളി​ലും ആറ് ഗ​വ.​ സ്ഥാ​പാ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സ്റ്റ് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ് ഹോ​മി​യോ, ആ​യുർ​വേ​ദ ആ​ശു​പ​ത്രി, പ്രാ​ഥ​മി​ക ആ​രോ​ഗ്യകേ​ന്ദ്രം, അങ്കണവാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്രാ​ഥ​മി​ക ആ​രോ​ഗ്യകേ​ന്ദ്രം, അ​ൻ​സാ​ർ സ്ക്രാ​പ്പ് ഷോ​പ്പ്, റോ​യ​ൽ ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നോ​ട്ടീ​സ് ന​ൽ​കി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ൽ ജോ​യി​ന്‍റ് ബി​ഡി​യോ ബി​ന്ദു വി. നാ​യ​ർ, എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ സ​റീ​ന പി.​എ​സ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ൻ നി​ഥി​ൻ.​എ​സ് എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.