ആ​ർ​സി​സി​എ​ലിൽ ജി​ല്ലാ പോ​ലീ​സ് ടീം ​വി​ജ​യി​ക​ളാ​യി
Wednesday, May 22, 2024 11:26 PM IST
ആ​ല​പ്പു​ഴ: റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെന്‍റ് സം​ഘ​ടി​പ്പി​ച്ച ആ​ർസി​സി​എ​ൽ റ​വ​ന്യു ക്രി​ക്ക​റ്റ് ലീ​ഗി​ൽ ജി​ല്ലാ പോ​ലീ​സ് ടീം ​വി​ജ​യി​ക​ളാ​യി. 19ന് ​ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ടു ടീം ​പ​ങ്കെ​ടു​ത്തു. ക​ല​വൂ​ർ ലി​മി​റ്റ്‌ലസ് സ്പോ​ർ​ട്സ് ഹ​ബ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ഫൈ​ന​ലി​ൽ എ​ൽഎ​സ്ജിഡി ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ലാ പോ​ലീ​സ് ടീം ​വി​ജ​യി​ക​ളാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് ടീം ​ക്യാ​പ്റ്റ​ൻ കൂ​ടി​യാ​യ ആ​ല​പ്പു​ഴ ഡിഎ​ച്ച്ക്യൂ​വി​ലെ മ​സൂ​ദ് ആ​ണ് മാ​ൻ ഓ​ഫ് ദി ​സീ​രീ​സാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വി​ജ​യി​ച്ച പോ​ലീ​സ് ടീ​മി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ൺ അനുമോദിച്ചു.