ഞീ​ഴൂ​രി​ല്‍ വ്യാ​പ​ക വാ​ഴ കൃ​ഷി നാ​ശം
Saturday, May 11, 2024 5:54 AM IST
ക​ടു​ത്തു​രു​ത്തി: മ​ഴ​യ്‌​ക്കൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ വ്യാ​പ​ക വാ​ഴ​ക്കൃ​ഷി നാ​ശം. ആ​റാ​യി​ര​ത്തോ​ളം വാ​ഴ​ക​ളാ​ണ് കാ​റ്റി​ല്‍ നി​ലം​പൊ​ത്തി​യ​ത്. ഭൂ​രി​ഭാ​ഗ​വും കു​ല​യ്ക്കാ​റാ​യ​തും കു​ല​യാ​യ​തു​മാ​യ വാ​ഴ​ക​ളാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ര്‍ഷ​ക​ര്‍ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തു​രു​ത്തി​പ്പ​ള്ളി, തൊ​ണ്ടം​കു​ഴി, തി​രു​വാ​മ്പാ​ടി വ​ട​ക്കും​ഭാ​ഗം, കൂ​വേ​ലി, കു​ര്യാ​സ്, കാ​ട്ടാ​മ്പാ​ക്ക് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​റ്റ് നാ​ശം വി​ത​ച്ച​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷ​വും സ​മാ​ന​രീ​തി​യി​ല്‍ പ്ര​ദേ​ശ​ത്തെ ക​ര്‍ഷ​ക​ര്‍ക്ക് വാ​ഴ​ക്കൃ​ഷി​യി​ല്‍ നാ​ശ​മു​ണ്ടാ​യി​രു​ന്നു.

കൃ​ഷി​നാ​ശ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൃ​ഷി​വ​കു​പ്പും പ​ഞ്ചാ​യ​ത്ത​ധി​കാ​രി​ക​ളും സ​ന്ദ​ര്‍ശ​നം ന​ട​ത്തി ന​ഷ്ടം ക​ണ​ക്കാ​ക്കി വ​രു​ന്നു.