സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര അ​​ധ്യാ​​പ​​ക​​രു​​ടെ ഭ​​ക്ഷ്യമേ​​ള ശ്ര​​ദ്ധേ​​യ​​മാ​​യി
Sunday, May 19, 2024 6:55 AM IST
വൈ​​ക്കം: അ​​വ​​ധി​​ക്കാ​​ല അ​​ധ്യാ​​പ​​ക പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര അ​​ധ്യാ​​പ​​ക​​ർ ഒ​​രു​​ക്കി​​യ ഭ​​ക്ഷ്യ​​മേ​​ള ശ്ര​​ദ്ധേ​​യ​​മാ​​യി. വൈ​​ക്കം ബി​​ആ​​ർ​​സി​​യു​​ടെ അ​​ധ്യാ​​പ​​ക പ​​രി​​ശീ​​ല​​ന​​ക്ക​​ള​​രി​​യി​​ലാ​​ണ് സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര അ​​ധ്യാ​​പ​​ക​​ർ കേ​​ര​​ള​​ത്തി​​ലെ നാ​​ട​​ൻ ഭ​​ക്ഷ​​ണ​​ങ്ങ​​ളു​​ടെ വി​​പു​​ല​​മാ​​യ ശേ​​ഖ​​ര​​മൊ​​രു​​ക്കി​​യ​​ത്.

കേ​​ര​​ള​​ത്തി​​ന്‍റെ രു​​ചി​​യേ​​റി​​യ നാ​​ട​​ൻ​​വി​​ഭ​​വ​​ങ്ങ​​ളാ​​ണ് ത​​നി​​മ ചോ​​രാ​​തെ അ​​ധ്യാ​​പ​​ക​​ർ ഒ​​രു​​ക്കി​​യ​​ത്. ക​​പ്പ, വാ​​ഴ​​യ്ക്ക, ച​​ക്ക തു​​ട​​ങ്ങി​​യ​​വ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള വി​​വി​​ധ ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളും വി​​വി​​ധ​​യി​​നം പാ​​നീ​​യ​​ങ്ങ​​ളും പാ​​യ​​സ​​ങ്ങ​​ളു​​മൊ​​ക്കെ ഏ​​റെ ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി.

വി​​വി​​ധ ഇ​​നം ഉ​​പ്പേ​​രി​​ക​​ൾ മു​​ത​​ൽ വി​​വി​​ധ​​ത​​രം പാ​​യ​​സ​​ങ്ങ​​ൾ, പ​​ല​​ഹാ​​ര​​ങ്ങ​​ൾ, പാ​​നീ​​യ​​ങ്ങ​​ള​​ട​​ക്കം നൂ​​റോ​​ളം വി​​ഭ​​വ​​ങ്ങ​​ളാ​​ണ് അ​​ധ്യാ​​പ​​ക​​ർ ത​​യ്യാ​​റാ​​ക്കി​​യ​​ത്. വൈ​​ക്കം തെ​​ക്കേ​​ന​​ട ഗ​​വ​​ൺ​​മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലാ​​ണ് പ​​രി​​ശീ​​ല​​ന ക്യാ​​മ്പ് സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

ഭ​​ക്ഷ്യ​​മേ​​ള തെ​​ക്കേ​​ന​​ട ഗ​​വ​​ൺ​​മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ എ​​ഫ്. ജോ​​ൺ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വൈ​​ക്കം ബി​​ആ​​ർ​​സി​​ബി​​പി​​സി പി.​​എ​​സ്. സ​​ന്തോ​​ഷ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബി​​ആ​​ർ​​സി കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ആ​​ർ.​​വി. ധ​​ന്യ, അ​​ധ്യാ​​പ​​ക​​രാ​​യ പി. ​​പ്ര​​ദീ​​പ്, ജ​​യ​​ൻ, സി. ​​ബെ​​ന്നി ജോ​​ർ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.