വൈ​ക്കം കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് 30ന്
Sunday, May 19, 2024 6:55 AM IST
വൈ​ക്കം: വൈ​ക്കം കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പ് 30ന് ​ന​ട​ക്കും.14864 അം​ഗ​ങ്ങ​ളു​ള്ള വൈ​ക്കം കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ൽ 2022 ജൂ​ലൈ ഒ​ന്പ​തി​നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെടെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ​ക്കു വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ച്ചി​രു​ന്നു.

ബാ​ങ്കി​ൽ അ​തീ​വ സു​ര​ക്ഷ​യി​ൽ സൂ​ക്ഷി​ക്കേ​ണ്ട 6B ഫോ​റം ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ച്ച​ത്.

ഇ​തി​നെതി​രേ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളും സ​ഹ​കാ​രി​ക​ളും ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി സിം​ഗി​ൾബ​ഞ്ച് നി​യ​മ​വി​രു​ദ്ധ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ടു.

ഈ ​വി​ധി​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ ന​ൽ​കി​യെ​ങ്കി​ലും സിം​ഗി​ൾ ബെ​ഞ്ച് വി​ധി ശ​രി​വ​യ്ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

അ​ടി​യ​ന്ത​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നു ഹൈ​ക്കോ​ട​തി വി​ധി​ച്ചി​ട്ടും തീ​രു​മാ​ന​മി​ല്ലാ​തെ വ​ന്ന​പ്പോ​ൾ വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ൽ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി കൊ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മേ​യ് 31നു ​മു​മ്പ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്ത​ണ​മെ​ന്ന കോ​ട​തി വി​ധി വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മേ​യ് 30നു ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്.

വൈ​ക്കം ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

ബാ​ങ്കി​ന്‍റെ വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള മു​ഴു​വ​ൻ പേ​ർ​ക്കും ബാ​ങ്കി​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നൊ​പ്പം മ​റ്റേ​തെ​ങ്കി​ലും അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൂ​ടി ഹാ​ജ​രാ​ക്കി​യാ​ൽ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നാ​കും.