റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ്
Thursday, May 23, 2024 8:18 PM IST
അ​രു​വി​ത്തു​റ: എം​ജി സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​ക​ളി​ൽ 16 റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​വു​മാ​യി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ്. ബി​കോം ഓ​ഫീ​സ് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ ട്രെ​സാ ജോ​യി​യും മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ വൈ​ഷ്ണ​വി വി.​എ​സും ഒ​ന്നാം റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി.

ബി​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഫാ​ത്തി​മ​ത്ത് സു​ഹ്റാ, ബി​എ മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഉ​ത്ത​ര എ​സ്. ദാ​സ് എ​ന്നി​വ​ർ ര​ണ്ടാം റാ​ങ്കും ബി​എ മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ അ​ഥീ​നാ ബാ​ബു മൂ​ന്നാം റാ​ങ്കും സ്വ​ന്ത​മാ​ക്കി.

ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ എ​യ്ഞ്ച​ൽ സി​ബി, ബി​എ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലെ അ​ഭി​ജി​ത്ത് തോ​മ​സ്, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ഏ​മി​ൽ തോ​ട്ടു​മ​ണ്ണി​ൽ എ​ന്നി​വ​ർ നാ​ലാം റാ​ങ്ക് നേ​ടി.



ബി​എ പൊ​ളി​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ലെ ന​ന്ദ​ന അ​ജി​കു​മാ​റും മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ സാ​നി​യാ ബെ​ന്നി​യും അ​ഞ്ചാം റാ​ങ്കും ബി​എ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലെ ആ​ര്യാ പ്ര​കാ​ശ് ആ​റാം റാ​ങ്കും ബി​എ പൊ​ളി​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ലെ ഡെ​ൽ​ഫീ​നാ സാം, ​ബി​കോം ഓ​ഫീ​സ് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ ന​വ്യാ വി​നോ​ദ് എ​ന്നി​വ​ർ ഏ​ഴാം റാ​ങ്കും നേ​ടി കോ​ള​ജി​ന്‍റെ അ​ഭി​മാ​നം ഉ​യ​ർ​ത്തി.

ബി​കോം ഓ​ഫീ​സ് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ സൂ​ര​ജ് റ്റി.​എ​സ് ഒ​ൻ​പ​താം റാ​ങ്കും ബി​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ എ​യ്ഞ്ച​ൽ മാ​ത്യു, ബി​എ പൊ​ളി​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ലെ റ​സ്നി റ​ഷീ​ദ് എ​ന്നി​വ​ർ പ​ത്താം റാ​ങ്കും നേ​ടി. ക്യാം​പ​സി​ൽ നി​ന്നും 26 വി​ദ്യാ​ർ​ഥി​ക​ൾ എ ​പ്ല​സ് വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

മി​ക​ച്ച വി​ജ​യ​ത്തി​നൊ​പ്പം ക്യാം​പ​സ് പ്ലെ​യ്സ്മെ​ന്‍റി​ലും കോ​ള​ജ് ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. അ​ൻ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​നോ​ട​കം വി​വി​ധ ക​മ്പ​നി​ക​ളി​ൽ ജോ​ലി നേ​ടി. മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ.​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.