മീൻമുട്ടി: മാർ മാത്യൂസ് യുപി സ്കൂളിൽ ആകാശവിസ്മയം- 2023 ഏകദിന ക്യാന്പ് സംഘടിപ്പിച്ചു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ നൗഷാദ് ക്യാന്പ് ഉദ്ഘാടനം ചെയ്തു.
ഫാ. ജോസഫ് അത്തിയ്ക്കൽ അധ്യക്ഷത വഹിച്ചു. തുടർന്ന് പ്രസംഗം, വ്യക്തിത്വ വികസനം തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസ് നടത്തി.
വാർഡ്മെംബർ ബിൻസി മാർട്ടിൻ , ഹെഡ്മിസ്ട്രസ് സിസ്റ്റർ ടെസി ജോണ്, ആലക്കോട് ഇൻഫന്റ് ജീസസ് എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ് , പിടിഎ പ്രസിഡന്റ് ടി.എം. മാർട്ടിൻ, എംപിടിഎ പ്രസിഡന്റ് ബിന്ദു ജയ്സൻ എന്നിവർ പ്രസംഗിച്ചു.
കെഎസ്എസ്പിയു സമ്മേളനം
അറക്കുളം: കെഎസ്എസ്പിയു അറക്കുളം വെസ്റ്റ് യൂണിറ്റ് വാർഷികവും തെരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റ് എ.എ. ബേബി അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം കൊച്ചുറാണി ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഗോപാലപിള്ള, കെ.ഡി. സുകുമാരൻ, പി.പി. സൂര്യകുമാർ, എം.കെ. ശിവൻകുട്ടി, വി.കെ. സലിം, തെയ്യാമ്മ സെബാസ്റ്റ്യൻ, പി.കെ. സരസമ്മ, ജോണി ജോർജ്, കുരുവിള ജേക്കബ്, പ്രഫ. കെ.എ. തോമസ്, ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.എ. ബേബി-പ്രസിഡന്റ്, കുരുവിള ജേക്കബ്-സെക്രട്ടറി, കെ.എം. ലില്ലി-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.