ജ​പ്തി ന​ട​പ​ടി​ക​ള്‍​ക്കി​ടെ വീ​ട്ട​മ്മ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ം:‍ ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ചു
Friday, May 10, 2024 3:59 AM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് ജ​പ്തി ന​ട​പ​ടി​ക​ള്‍​ക്കി​ടെ വീ​ട്ട​മ്മ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ആ​ക്‌ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ചു. വി​വി​ധ രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, സാ​മു​ദാ​യി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, പ​ഞ്ചാ​യ​ത്ത് മെംബർ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​ക്‌ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച​ത്. ആ​ശാ​രി​ക​ണ്ടം സ്വ​ദേ​ശി ഷീ​ബ ദി​ലീ​പാ​ണ് ക​ഴി​ഞ്ഞ മാ​സം ജ​പ്തി ന​ട​പ​ടി​ക​ള്‍​ക്കി​ടെ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

ജ​പ്തി ന​ട​പ​ടി ന​ട​ക്കു​ന്ന​തി​ന്‍റെ പി​റ്റേ​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി ഉ​ത്ത​ര​വ് വ​രാ​നി​രി​ക്കെ തി​ടു​ക്ക​പ്പെ​ട്ട് ജ​പ്തി ന​ട​ത്തി​യ ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​സ്ഥ​ല​ത്തെ പോ​ലീ​സി​ന്‍റെ ക്ര​മ​വി​രു​ദ്ധ​മാ​യ ഇ​ട​പെ​ട​ല്‍ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യോ എ​ന്ന് അ​ന്വേ​ഷി​ക്കു​ക, കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക, ലോ​ണ്‍ എ​ഴു​തി​ത്ത​ള്ളു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു രൂ​പീ​ക​രി​ച്ച ആ​ക്‌‌ഷന്‍ കൗ​ണ്‍​സി​ലിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​വാ​നും സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 14ന് ​ബാ​ങ്കി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​ന്‍. വി​ജ​യ​ന്‍, സ​ജി പ​റ​മ്പ​ത്ത്, ലേ​ഖ ത്യാ​ഗ​രാ​ജ​ന്‍, എം.​എ​സ്. മ​ഹേ​ശ്വ​ര​ന്‍, കെ.​എ​ന്‍. ത​ങ്ക​പ്പ​ന്‍, പി.​കെ. സ​ദാ​ശി​വ​ന്‍, നൗ​ഷാ​ദ് ആ​ലും​മൂ​ട്ടി​ല്‍, അ​നി​ല്‍ ക​ട്ടു​പ്പാ​റ, അ​ഡ്വ. വി​നോ​ജ് കു​മാ​ര്‍, മ​രി​ച്ച ഷീ​ബ​യു​ടെ മ​ക​ള്‍ നി​തു​ല എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.