ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഇ​ന്ന​ലെ​യും മു​ട​ങ്ങി
Saturday, May 11, 2024 4:03 AM IST
കാ​ക്ക​നാ​ട്: ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ളു​ടെ നി​സ​ഹ​ക​ര​ണം മൂ​ലം ഒ​മ്പ​താം ദി​വ​സ​വും എ​റ​ണാ​കു​ളം ആ​ർ​ടി​ഒ​യ്‌​ക്ക് കീ​ഴി​ലു​ള്ള കാ​ക്ക​നാ​ട് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് മു​ട​ങ്ങി.

ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി രാ​വി​ലെ ഒ​രു യു​വ​തി എ​ത്തി​യെ​ങ്കി​ലും സ​മ​ര​ക്കാ​രു​ടെ അ​ഭ്യ​ർ​ഥ​ന​യെ​തു​ട​ർ​ന്ന് തി​രി​ച്ചു​പോ​യി.​രാ​വി​ലെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​ജ​യ​രാ​ജ്, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. സ​നീ​ഷ് എ​ന്നി​വ​ർ 30 പേ​രു​ടെ ലി​സ്റ്റു​മാ​യി ടെ​സ്റ്റ് ന​ട​ത്താ​നാ​യി ഗ്രൗ​ണ്ടി​ൽ എ​ത്തി. ടെ​സ്റ്റു​മാ​യി സ​ഹ​ക​രി​ക്കി​ല്ല​ന്ന് ഡ്രൈ​വിം​ഗ് സ്കൂ​ൾ സം​യു​ക്ത സ​മ​ര സ​മി​തി ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു.

ടെ​സ്റ്റി​നാ​യി ആ​രെ​ങ്കി​ലും ഗ്രൗ​ണ്ടി​ൽ എ​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദി​ച്ചെ​ങ്കി​ലും ആ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ ടെ​സ്റ്റ് ന​ട​ത്താ​നാ​വാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി.