അനധികൃത പലിശ ഇടപാട്: മൂന്നു പേര്‍ അറസ്റ്റില്‍; എയര്‍ പിസ്റ്റൾ പിടികൂടി
Friday, May 17, 2024 4:24 AM IST
കൊ​ച്ചി: അ​ന​ധി​കൃ​ത പ​ലി​ശ ഇ​ട​പാ​ട് ന​ട​ത്തി​വ​ന്നി​രു​ന്ന മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. തൃ​ശൂ​ര്‍ ഒ​ല്ലൂ​ര്‍ സ്വ​ദേ​ശി അ​ന്‍റോ​ന്‍(27), എ​റ​ണാ​കു​ളം വ​രാ​പ്പു​ഴ സ്വ​ദേ​ശി അ​ജ്‌​നാ​സ്(30), തൊ​ടു​പു​ഴ ഉ​ടു​മ്പ​ന്നൂ​ര്‍ സ്വ​ദേ​ശി ഷാ​നു ഷാ​ജി(24) എ​ന്നി​വ​രെ കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് സം​ഘ​വും എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സും ചേ​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ന​ഗ​ര​ത്തി​ലെ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് എ​യ​ര്‍ പി​സ്റ്റ​ളും ഒ​പ്പി​ട്ട നി​ര​വ​ധി ബ്ലാ​ങ്ക് ചെ​ക്കു​ക​ളും മു​ദ്ര​പ്പ​ത്ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

ഉ​യ​ര്‍​ന്ന പ​ലി​ശ​യ്ക്ക് പ​ണം ക​ടം കൊ​ടു​ത്തി​രു​ന്ന സം​ഘം പ​ണം തി​രി​കെ ന​ല്‍​കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​രെ എ​യ​ര്‍ പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​സി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.