മ​ണ​പ്പു​റ​ത്ത് അ​ക്ര​മം: പ്ര​തികളിലൊരാൾ പി​ടി​യി​ൽ
Friday, May 17, 2024 4:40 AM IST
ആ​ലു​വ: ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് എ​ത്തി​യ യു​വാ​വി​നെ മ​ർ​ദ്ദി​ച്ച് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന അ​ക്ര​മി സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ. അ​മ്പാ​ട്ട്കാ​വിൽ വാ​ട​ക​യ്ക്ക് താ​മ​സി​യ്ക്കു​ന്ന ക​രി​മു​ക​ൾ മു​ല്ല​ശേ​രി കി​ര​ൺ (ജി​ത്തു - 23) നെ​യാ​ണ് ആ​ലു​വ പോ​ലീ​സ് ടൗ​ൺ പി​ടി​കൂ​ടി​യ​ത്.

1ന് ​രാ​ത്രി 8 ന് ​ആ​ലു​വ മ​ണ​പ്പു​റ​ത്തെ​ത്തി​യ കാ​ടു​കു​റ്റി സ്വ​ദേ​ശി ലോ​യി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വ​ച്ച് കി​ര​ണും സം​ഘ​വും മ​ർ​ദ്ദി​ച്ച്‌ മൊ​ബൈ​ലും പ​ണ​വും ക​വ​ർ​ന്ന​താ​യാ​ണ് പ​രാ​തി. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് ഇ​യാ​ളെ അ​മ്പാ​ട്ടു​കാ​വി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ക​വ​ർ​ന്ന മൊ​ബൈ​ൽ ഫോ​ൺ പ്ര​തി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, പി​ടി​ച്ചു​പ​റി ഉ​ൾ​പ്പെ​ടെ ഇയാളുടെ പേരിൽ 7 ഓളം കേ​സു​ക​ളു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചിട്ടുണ്ട്.