ഇ​ടി​മി​ന്ന​ലി​ൽ തു​രു​ത്തി​ക്കാ​ട് വ​ൻ​ നാ​ശ​ന​ഷ്ടം
Friday, May 17, 2024 4:40 AM IST
ആ​ലു​വ: ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഉ​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​മ​ശേ​രി തു​രു​ത്തി​ക്കാ​ട് മേ​ഖ​ല​യി​ൽ നാ​ശ​ന​ഷ്ടം.

ഇ​ടി​മി​ന്ന​ലി​ൽ വി​വി​ധ വീ​ടു​ക​ളി​ലെ ഫാ​നു​ക​ൾ, മോ​ട്ടോ​ർ, ഇ​ൻ​വെ​ർ​ട്ട​റു​ക​ൾ, തു​ട​ങ്ങി​യ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ല​ക്ട്രി​ക് വ​യ​റിം​ഗ് സം​വി​ധാ​ന​വും ക​ത്തി​ന​ശി​ച്ചു.

തു​രു​ത്തി​ക്കാ​ട് ത​ച്ച​ൻ കു​ന്ന​ത്ത് അ​ലി, കാ​രി​ക്കോ​ളി​ൽ ഗി​രി​ജ, അ​യ്യ​മ്പ്രാ​ത്ത് സ​ലീം, വ​ള​പ്പു​ങ്ക​ൽ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്. ത​ച്ച​ൻ​കു​ന്ന​ത്ത് അ​ലി​യു​ടെ മ​തി​ൽ ഉ​ൾ​പ്പെ​ടെ ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്.

ഈ ​ഭാ​ഗ​ത്തെ സ്ട്രീ​റ്റ് ലൈ​റ്റ് ഉ​ൾ​പ്പെ​ടെ ഇ​ടി മി​ന്ന​ലി​ൽ ത​ക​ർ​ന്നു. തു​രു​ത്തി​ക്കാ​ട് ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​നോ​ട് ചേ​ർ​ന്നു​ള്ള അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ൾ​ക്കാ​ണ് ഇ​ടി​മി​ന്ന​ലേറ്റത്.