വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു
Wednesday, May 22, 2024 10:35 PM IST
ചേ​ന്ദ​മം​ഗ​ലം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചേ​ന്ദ​മം​ഗ​ലം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ്വ​സ്തി​ക്കി​ൽ ഗോ​കു​ൽ (പ​പ്പ​ൻ -27) മ​രി​ച്ചു. 15ന് ​രാ​ത്രി ഒ​ന്പ​തി​ന് കോ​ട്ടു​വ​ള്ളി ശ്രീ​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് ഇ​ദ്ദേ​ഹം ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. കൊ​ച്ചി​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​രാ​ണ്. സം​സ്കാ​രം ന​ട​ത്തി. അ​ച്ഛ​ൻ: പ​രേ​ത​നാ​യ അ​നി​ൽ​കു​മാ​ർ. അ​മ്മ: ല​ത. സ​ഹോ​ദ​രി: ഗോ​പി​ക.