ആ​ക്ര​മ​ണ​കാ​രി​യാ​യ തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടി
Thursday, May 23, 2024 4:48 AM IST
ക​ല്ലൂ​ർ​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം​വാ​ർ​ഡി​ലെ ചാ​റ്റു​പാ​റ​യി​ൽ ര​ണ്ടു​പേ​രെ ക​ടി​ക്കു​ക​യും നി​ര​വ​ധി​പേ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് ബേ​ബി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​കെ. ജി​ബി, അ​നി​ൽ കെ. ​മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​വ് ദ ​ആ​നി​മ​ൽ​സ് ഇ​ടു​ക്കി ടീ​മാ​ണ് ഇ​ന്ന​ലെ നാ​യ​യെ പി​ടി​കൂ​ടി​യ​ത്. കീ​ർ​ത്തി​ദാ​സ്, മ​ഞ്ജു ഓ​മ​ന എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘം അ​ഞ്ചു​മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് നാ​യ​യെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

നാ​യ​യെ​യും നാ​ലു കു​ഞ്ഞു​ങ്ങ​ളെ​യും ക​ല്ലൂ​ർ​ക്കാ​ട് മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് നി​രീ​ക്ഷ​ണ​ത്തി​നാ​യി കൂ​ട്ടി​ലാ​ക്കി. ചാ​റ്റു​പാ​റ​യി​ൽ ക​ലു​ങ്കി​ന​ടി​യി​ൽ പ്ര​സ​വി​ച്ചു​കി​ട​ന്ന നാ​യ​യാ​ണ് ആ​ക്ര​മ​ണ​കാ​രി​യാ​യി മാ​റി​യ​ത്. നാ​യ​യു​ടെ ഭീ​ഷ​ണി മൂ​ലം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും ഡ്രൈ​ഡേ ആ​ച​ര​ണം ന​ട​ത്തേ​ണ്ട ശ​നി​യാ​ഴ്ച ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നി​ല്ല.