കു​ഴി​ക്കാ​ട്ടു​ശേരി തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ മ​റി​യംത്രേ​സ്യ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ളാ​യി
Thursday, May 23, 2024 1:27 AM IST
കു​ഴി​ക്കാ​ട്ടു​ശേരി: വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ - ധ​ന്യ​ൻ ജോ​സ​ഫ് വി​ത​യ​ത്തി​ൽ തീ​ർ​ഥാട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ​യു​ടെ തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​യി. വി​ശു​ദ്ധ​യു​ടെ 24 ാം തി​രു​നാ​ളും ധ​ന്യ​ൻ ജോ​സ​ഫ് വി​ത​യ​ത്തി​ലിന്‍റെ അ​റു​പ​താം അ​നു​സ്മ​ര​ണ ദി​ന​വുമാ​ണ് ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന​ത്.

ജൂ​ൺ എ​ട്ടി​നു ന​ട​ക്കു​ന്ന തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള ന​വ​നാ​ൾ തി​രു​ക്കർ​മങ്ങ​ൾ 30ന് ​ആ​രം​ഭി​ക്കും. രാ​വി​ലെ 10.30 ന് ​ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​നു​ള്ള ആ​രാ​ധ​ന​യെത്തുട​ർ​ന്ന് വി​ശു​ദ്ധ​യു​ടെ മാ​തൃ​ഭ​വ​നം സ്ഥി​തിചെ​യ്യു​ന്ന തു​റ​വൂ​ർ സെന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ നി​ന്നെ​ത്തി​ക്കു​ന്ന ദീ​പ​ശി​ഖ കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ലെ തീ​ർ​ഥാട​ന കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കും. തു​ട​ർ​ന്ന് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കു​ക​യും ദി​വ്യ​ബ​ലി, സ​ന്ദേ​ശം, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യി​ൽ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും ചെ​യ്യും.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10.30 ന് ​ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യും വൈ​കീട്ട് ആ​റി​ന് ദി​വ്യ​ബ​ലി സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യും ന​ട​ക്കും.
തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മ​ഞ്ഞ​ളി ചെ​യ​ർ​മാ​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഹോ​ളിഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ആ​നി കു​ര്യാ​ക്കോ​സ്, തീ​ർ​ഥാട​നകേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​ൺ ക​വ​ല​ക്കാ​ട്ട്, അ​ഡ്മി​നി​സ്ട്രേ​റ്റ​റും ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ സി​സ്റ്റർ എ​ൽ​സി സേ​വ്യ​ർ, പ്ര​മോ​ട്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​രി​ക്കാ​ട്ട്, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ സി​സ്റ്റ​ർ വി​ന​യ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ജോ അ​മ്പൂ​ക്ക​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മായ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​ണ്.

ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യി ഡെ​യ്സ​ൻ അ​മ്പൂ​ക്ക​ൻ, റെ​ക് സി ജോ​ൺ​സ​ൺ, സി.എ​ൽ. പി​ന്‍റോ എ​ന്നി​വ​രും വി​വി​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യി ജോ​സ് ക​ണ്ണാ​യി, ജോ​ർ​ജ് പൊ​ഴോ​ലി​പ്പ​റ​മ്പി​ൽ, സ്റ്റീ​ഫ​ൻ പ​യ്യ​പ്പി​ള്ളി, ജോയ് പൊ​ഴോ​ലി​പ്പ​റ​മ്പി​ൽ, ജോ ബി പു​ല്ലൂ​പ​റ​മ്പി​ൽ, ഷാ​ജു കാ​ര​ക്കാ​ട്ട്, പൗ​ലോ​സ് പ​യ്യ​പ്പി​ള്ളി, ആ​ൻ​സി പു​ല്ലൂപ​റ​മ്പി​ൽ, ജോ​സ് ക​ണ്ണ​മ്പു​ഴ അ​രി​ക്കാ​ട​ൻ, പീ​റ്റ​ർ പ​ഴ​യാ​റ്റി​ൽ, സി​സ്റ്റ​ർ ഉ​ദ​യ ക​ല്ലൂ​ക്കാ​ര​ൻ, ഡേ​വി​സ് പു​ല്ലൂ​പ​റ​മ്പി​ൽ, റോ​യ​ർ വ​ർ​ഗീ​സ് നങ്ങി​ണി എ​ന്നി​വ​രും സേ​വ​ന​മ​നു​ഷ്ഠി​ച്ചുവ​രു​ന്നു.