ജൂ​ബി​ലി പെ​രു​ന്നാ​ളി​നു തു​ട​ക്കം
Sunday, May 12, 2024 6:17 AM IST
നെ​ന്മാ​റ: ക​രി​മ്പാ​റ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ചാ​പ്പ​ലി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റ്റം ന​ട​ന്നു. ജൂ​ബി​ലി പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് സു​വി​ശേ​ഷ യോ​ഗം, വി​ശു​ദ്ധ കു​ർബാ​ന, സ​ന്ധ്യാ പ്രാ​ർ​ഥന, ആ​ശീർ​വാ​ദം, നേ​ർ​ച്ച വി​ള​ക്ക്, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​സ​ദ്യ എ​ന്നി​വ ബു​ധ​നാ​ഴ്ച വ​രെ​യു​ള്ള വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും.

ഫാ. ​എ​ൽ​ദോ തേ​ല​പ്പി​ള്ളി പ​താ​ക ഉ​യ​ർ​ത്തി. പെ​രു​ന്നാ​ൾ ന​ട​ത്തി​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ജോ​ബി ജോ​സ് പാ​പ്പാ​ളി​ൽ, ചാ​പ്പ​ൽ ട്ര​സ്റ്റി ജോ​ർ​ജ് ആ​റ്റു​പു​റം, ബാ​ബു ത​ടി​ക്കു​ള​ങ്ങ​ര, പ​ള്ളി ട്ര​സ്റ്റി വ​ർ​ഗീ​സ് ആ​റ്റു​പു​റം, റെ​ജി​മോ​ൻ പ​തി​ക്ക​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു വെ​ട്ടി​യാം​കു​ന്ന്, ജി​ബു ത​ടി​ക്കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജൂ​ബി​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്.
ഇന്ന് വൈ​കുന്നേരം നാ​ലി​ന് ബൈ​ക്ക് വി​ളം​ബ​ര റാ​ലി ന​ട​ത്തും.

ക​യ​റാ​ടി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് മാ​ങ്കു​റി​ശി മോ​ർ ഗ്രിഗോ​റി​യോ​സ് കു​രി​ശും​തൊ​ട്ടി, പ​യ്യാ​ങ്കോ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശും തൊ​ട്ടി, അ​ടി​പ്പ​ര​ണ്ട മോ​ർ ബ​സേ​ലി​യോ​സ് കു​രി​ശും​തൊ​ട്ടി എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് കോ​പ്പംകു​ള​മ്പ് വ​ഴി ക​രി​മ്പാ​റ​യി​ൽ വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്ക് സ്വീ​ക​ര​ണം ന​ൽ​കും.