സിബിഎസ്ഇ 12-ാം ക്ലാസ് വിജയം 99.37%
Saturday, July 31, 2021 12:59 AM IST
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.37 ശതമാനമാണ് വിജയം. 12.96 ലക്ഷം വിദ്യാർഥികൾ ഉപരി പഠനത്തിന് അർഹത നേടി. പരീക്ഷയെഴുതിയ 99. 13 % ആണ്‍കുട്ടികളും 99.67 % പെണ്‍കുട്ടികളും വിജയംനേടി .
കേന്ദ്രീയ വിദ്യാലയങ്ങൾ നൂറുമേനി വിജയം സ്വന്തമാക്കി. തുടർച്ചയായി നാലാം വർഷവും 99.89 ശതമാനവുമായി കേരളമാണു (തിരുവനന്തപുരം മേഖല) മുന്നിൽ. ഫലത്തിൽ തൃപ്തിയില്ലാത്തവർക്കായി പ്രൈവറ്റ്, കംപാർട്ട്മെന്റ് വിദ്യാർഥികൾക്കൊപ്പം ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെ ഓഫ് ലൈൻ പരീക്ഷ നടത്തും. വിശദമായ തീയതികൾ ഉടൻ പ്രഖ്യാപിക്കും.