സെൽഫി; തടാകത്തിൽ വീണ് രണ്ടു കോളജ് വിദ്യാർഥികൾ മരിച്ചു
Friday, November 16, 2018 1:06 AM IST
അഹമ്മദാബാദ്: സെൽഫിയെടുക്കുന്നതിനിടെ തടാകത്തിൽ വീണു രണ്ടു കോളജ് വിദ്യാർഥികൾ മരിച്ചു. ഗുജറാത്തിലെ ഭാവ്നഗറിലാണു സംഭവം. ഹർവിജയ് സിംഗ് ഗോഹിൽ(17), വിശ്വരാജ് ഗോഹിൽ(18) എന്നിവരാണു സെൽഫിയെടുക്കുന്നതിനിടെബോർ തലാവ് തടാകത്തിൽ വീണു മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.