രാജ്യസഭാംഗവും രാജസ്ഥാൻ ബിജെപി അധ്യക്ഷനുമായ മദൻ ലാൽ സൈനി അന്തരിച്ചു
Tuesday, June 25, 2019 12:38 AM IST
ജയ്പുർ: രാജ്യസഭാംഗവും രാജസ്ഥാൻ ബിജെപി അധ്യക്ഷനുമായ മദൻ ലാൽ സൈനി(75) അന്തരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കേയാണു മരണം.
മുൻ എംഎൽഎയായ സൈനിയെ കഴിഞ്ഞ വർഷമാണു ബിജെപി രാജസ്ഥാൻ ഘടകം അധ്യക്ഷനാക്കിയത്.