ശിവസേനാ മുൻ എംഎൽഎയുടെ വീടിനു നേരേ ആക്രമണം
Friday, October 18, 2019 12:45 AM IST
ഔറംഗബാദ്: ശിവസേനാ അധ്യക്ഷൻ ഉദ്ദവ് താക്കറയ്ക്കെതിരേ പരാമർശം നടത്തിയ മുൻ സേനാ എംഎൽഎ ഹർഷവർധൻ ജാദവിന്റെ വീടിനു നേരേ ആക്രമണം. വീടിന്റെ ജനൽ ചില്ലും മുറ്റത്തു പാർക്ക് ചെയ്തിരുന്ന കാറും തകർന്നു.
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ റാവു സാഹിബ് ദാൻവേയുടെ മരുമകനാണ് ജാദവ്. ഒക്ടോബർ 21 ന് നടക്കുന്ന മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പിൽ ഔറംഗബാദിലെ കന്നാഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി ജാദവ് മത്സരരംഗത്തുണ്ട്.