ഫാസ്ടാഗ് ഇന്നു മുതൽ
Sunday, December 15, 2019 1:00 AM IST
ന്യൂഡൽഹി: രാജ്യത്തെ ടോൾപ്ലാസകളിലെ 75 ശതമാനം ലെയ്നുകളിലും ഇന്നു മുതൽ ഇലക്ട്രോണിക്കായി ടോൾ നൽകണം. 25 ശതമാനം ലൈനുകളിൽ നിലവിലെ സംവിധാനം തുടരുമെന്ന് നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അറിയിച്ചു. 75 ശതമാനം വാഹനങ്ങളിലും ഫാസ്ടാഗ് ഘടിപ്പിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
ഡിസംബർ 15 മുതൽ എല്ലാ വാഹനങ്ങൾക്കും ഫാസ്ടാഗ് ഘടിപ്പിക്കണമെന്നായിരുന്നു നേരത്തെ നിർദേശിച്ചിരുന്നത്. ഇത് ജനുവരി 15 വരെ നീട്ടി. ദേശീയപാതയിലെ ടോളുകളിലാണ് ഫാസ്ടാഗ് നിർബന്ധമാക്കുന്നത്.
ഫാസ്ടാഗ് ഇല്ലാത്തവയ്ക്ക് ഒരു ലെയ്ൻ മാത്രമേ ഉണ്ടാകൂ. ബഹുഭൂരിപക്ഷം വാഹനങ്ങൾക്കും ഫാസ്ടാഗ് ഇല്ലാത്തതിനാൽ ഇതു നടപ്പാക്കൽ ഗതാഗതക്കുരുക്ക് കൂട്ടും എന്നതിനാലാണു തീരുമാനം നീട്ടാൻ കാരണം.