കന്നഡ പിന്നണിഗായിക സുസ്മിത മരിച്ചനിലയിൽ
Tuesday, February 18, 2020 12:17 AM IST
ബംഗളൂരു: കന്നഡ പിന്നണിഗായിക സുസ്മിത(26)യെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ബംഗളൂരു അന്നപൂർണേശ്വരി നഗറിലെ വീട്ടിനുള്ളിൽ ഇന്നലെ രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. മാണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ചുവർഷം മുന്‍പാണു ചലച്ചിത്ര മേഖലയിൽ സജീവമാകുന്നത്. ഹാലു കുപ്പ, ശ്രീസമന്യ തുടങ്ങിയ ഹിറ്റ് സിനിമകളിലെ പാട്ടുകളാണ് സുസ്മിതയെ പ്രശസ്തിയിലേക്കുയർത്തിയത്.