വ്യാജസന്ദേശങ്ങൾ: കർശന നടപടി
Wednesday, April 8, 2020 12:00 AM IST
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ ഒരു ഉത്തരവ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നെങ്കിലും അത് തെറ്റാണെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പോസ്റ്റുകൾ ഇടുന്നത് നിയമലംഘനമല്ല.
എന്നാൽ, കോറോണ വൈറസ് ബാധയിൽ ആളുകൾക്കിടയിൽ അനാവശ്യ പരിഭ്രാന്തിയുണ്ടാക്കുകയോ സമൂഹത്തിൽ വിധ്വംസക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല വിശദമാക്കിയിരുന്നു. വ്യാജ ഉത്തരവുകൾ കണ്ടെത്താനും പിടികൂടാനും സർക്കാർ നടപടി ശക്തമാക്കിയിട്ടുണ്ട്. വ്യാജസന്ദേശങ്ങളാണെന്നു തെളിഞ്ഞാൽ അയയ്ക്കുന്നവരും ഗ്രൂപ്പുകളിലാണെങ്കിൽ അഡ്മിനും ജയിലിലാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു.