തമിഴ്നാട്ടിൽ കോവിഡ് രോഗികൾ 2.50 ലക്ഷം കടന്നു
Sunday, August 2, 2020 12:15 AM IST
ചെന്നൈ: ഇന്നലെ 5879 കേസുകൾകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ തമിഴ്നാട്ടിൽ കോവിഡ് രോഗികൾ 2.50 കവിഞ്ഞു. ചെന്നൈയിൽ ഒരു ലക്ഷവും കടന്നു. 2,51,738 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണസംഖ്യയിലും റിക്കാർഡാണ്. 99 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ മരണസംഖ്യ 4034 ആയി ഉയർന്നു. 60,580 പേരെ ഇന്നലെ കോവിഡ് പരിശോധനകൾക്കു വിധേയരാക്കി. ഇന്നലെവരെ ചെന്നൈയിൽ രോഗബാധ കണ്ടെത്തിയവർ 1,00,877 ആണ്.