അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരി മരിച്ചനിലയിൽ
അഖാഡ പരിഷത് അധ്യക്ഷൻ  മഹന്ത് നരേന്ദ്ര ഗിരി മരിച്ചനിലയിൽ
Tuesday, September 21, 2021 12:46 AM IST
പ്ര​​യാ​​ഗ്‌​​രാ​​ജ്: അ​​​ഖി​​​ലേ​​​ന്ത്യ അ​​​ഖാ​​​ഡ പ​​​രി​​​ഷ​​​ത് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ഹ​​​ന്ത് ന​​​രേ​​​ന്ദ്ര ഗി​​​രി​​​യെ പ്ര​​യാ​​ഗ്‌​​രാ​​ജി​​​ലെ ബാ​​​ഗം​​​ബ​​​രി മ​​​ഠ​​​ത്തി​​​ൽ ദു​​രൂ​​ഹ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ലാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്ന് പ്ര​​യാ​​ഗ്‌​​രാ​​ജ് എ​​​സ്പി ദി​​​നേ​​​ഷ്കു​​​മാ​​​ർ സിം​​​ഗ് പ​​​റ​​​ഞ്ഞു. മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ മു​​റി അ​​ക​​ത്തു​​നി​​ന്നു പൂ​​ട്ടി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു.


മു​​റി​​യി​​ൽ​​നി​​ന്ന് ആ​​ത്മ​​ഹ​​ത്യാ​​ക്കു​​റി​​പ്പ് ക​​ണ്ടെ​​ത്തി​​യെ​​ന്നും ഇ​​ത് മ​​​ഹ​​​ന്ത് ന​​​രേ​​​ന്ദ്ര ഗി​​​രി​ എ​​ഴു​​തി​​യ​​താ​​ണോ​​യെ​​ന്ന് ഫോ​​റ​​ൻ​​സി​​ക് പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ അ​​റി​​യാ​​നാ​​കു​​മെ​​ന്നും പോ​​ലീ​​സ് വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. നി​​​ര​​​ഞ്ജ​​​നി അ​​​ഖാ​​​ഡ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റു​​​കൂ​​​ടി​​​യാ​​​ണ് ന​​​രേ​​​ന്ദ്ര ഗി​​​രി. ഇ​​​ന്ത്യ​​​യി​​​ലെ സ​​​ന്യാ​​​സി​​​മാ​​​രു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ സം​​​ഘ​​​ട​​​ന​​​യാ​​​ണ് ഓ​​​ൾ ഇ​​​ന്ത്യ അ​​​ഖാ​​​ഡ പ​​​രി​​​ഷ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.