വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഏ​ഴു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Thursday, August 18, 2022 1:17 AM IST
കോ​യ​ന്പ​ത്തൂ​ർ: വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഏ​ഴു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കെ​ജി ചാ​വ​ടി പി​ച്ച​ന്നൂ​ർ പ​രേ​ത​നാ​യ രാ​മ​ൻ മ​ക​ൻ കൃ​തി​ക് (ഏഴ്) ആ​ണ് മ​രി​ച്ച​ത്. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ കൃ​തി​ക് ഇ​ന്ന​ലെ രാ​വി​ലെ കു​ളി​ക്കു​ന്ന​തി​നാ​യി ഹീ​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ മ​ധു​ക്ക​ക്ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. കെ​ജി ചാ​വ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ന്നു മാ​സം മു​ൻ​പാ​ണ് കൃ​തി​കി​ന്‍റെ പി​താ​വ് രാ​മ​ൻ മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.