ബിബിസി ഡോക്യുമെന്ററി: വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു
Thursday, January 26, 2023 1:08 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശനം തടയാനുള്ള ശ്രമങ്ങളുമായി ഡൽഹി പോലീസ്. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിയിൽ നിരവധി വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ, എൻഎസ് യു നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കാന്പസിൽ സംഘർഷത്തിനു കാരണമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. ഇതിന്റെ ഭാഗമായി കാന്പസിൽ സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്നായിരുന്നു അറിയിച്ചത്. ഇതിനു പിന്നാലെ കാന്പസിൽ അനാവശ്യ ഒത്തചേരലുകൾ വിലക്കി അധികൃതർ രംഗത്തെത്തുകയും ചെയ്തിരുന്നു.