ബംഗാളിൽ ബിജെപി എംഎൽഎ തൃണമൂലിൽ
Monday, February 6, 2023 12:20 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി എംഎൽഎ സുമൻ കാഞ്ചിലാൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. വടക്കൻ ബംഗാളിലെ അലിപുർദുവാറിലെ എംഎൽഎയാണ് കാഞ്ചിലാൽ. ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണു കാഞ്ചിലാൽ അംഗത്വമെടുത്തത്.