സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ അംഗങ്ങളെ നിയമിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി
Saturday, March 4, 2023 12:25 AM IST
ന്യൂഡൽഹി: സംസ്ഥാന ഉപഭോക്തൃ കമ്മീഷനിലേക്ക് അംഗങ്ങളെ നിയമിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി. നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് ജസ്റ്റീസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പാനലിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തന്നെ ഒഴിവാക്കി ആർ. രഞ്ജിത് എന്ന അഭിഭാഷകനെ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ അംഗമായി നിയമിച്ചുവെന്നാരോപിച്ചാണ് പെരുന്പാവൂർ സ്വദേശി രേണു പി. ഗോപാലൻ, അഭിഭാഷകരായ സുൽഫിക്കർ അലി, ലക്ഷ്മിശ്രീ പുത്തൻപുരയ്ക്കൽ എന്നിവർ മുഖേന സുപ്രീംകോടതിയെ സമീപിച്ചത്.